---
title: "സ്വർണത്തിന് ഇന്നും കുറവ്"
english_title: "Gold Price Today Kerala Drops Rs 560 Pavan Rate 119520"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380114/gold-price-today-kerala-drops-pavan-119520-27082026`"
published_at: "2026-08-27T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a8fe50a66b17_images_(2).jpeg"
keywords: ["Gold Price", "Kerala Gold Rate"]
---

# സ്വർണത്തിന് ഇന്നും കുറവ്

> **Lead Summary:** **തിരുവനന്തപുരം** : സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,19,520 രൂപയാണ്. പവന് 560 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 14,940 രൂപയാണ് നിരക്ക്. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്.

## Article Content

**തിരുവനന്തപുരം** : സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് കുറവ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,19,520 രൂപയാണ്. പവന് 560 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് 14,940 രൂപയാണ് നിരക്ക്. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്.

പണിക്കൂലിയും ജിഎസ്ടിയുമടക്കം ഒരു പവൻ സ്വർണം വാങ്ങാൻ വീണ്ടും കയ്യിൽ നിന്ന് പണം പോകും. കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ രണ്ട് തവണയായി 720 രൂപയാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും കേരളത്തിലെ സ്വർണവിലയിൽ വ്യതിയാനങ്ങൾ തുടരാൻ സാധ്യതയുണ്ട്.

ഈ വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ, ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണവിലയിലെ എക്കാലത്തെയും വലിയ റെക്കോർഡ്. കഴിഞ്ഞ വർഷം ഡിസംബർ 23നാണ് സംസ്ഥാനത്ത് ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380114/gold-price-today-kerala-drops-pavan-119520-27082026`)